സൂര്യന്‍ കാക്കനാട്ടിന്റെ പരിസ്ഥിതി സൗഹാര്‍ദ്ദ ഗൃഹ നിര്‍മ്മാണ രീതികള്‍
1 പരിസ്ഥിതിക്ക് അനുരൂപമായ വിധത്തില്‍ വീട് പണിയാന്‍ കഴിയുമ്പോള്‍ സ്വാവാഭികമായും അതിന്‍റെ നിര്‍മ്മാണ ചിലവില്‍ കാര്യമായ കുറവുണ്ടാകും .
2 ,പുനരുപയോഗിക്കാവുന്നതും പ്രകൃതിയോടിണങ്ങുന്നതുമായ നിര്‍മ്മാണ വസ്തുക്കള്‍ തിരഞ്ഞെടുത്താല്‍ ഈ വീടിനു നിര്‍മ്മാണ ചിലവില്‍ കാര്യമായ കുറവുണ്ടാകും .
3 നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നറിഞ്ഞാല്‍ മാത്രമേ കാര്യമായ ചെലവ് ചുരുക്കല്‍ സാധ്യമാകൂ .
4 ,സ്വന്തം വീട് എന്ന ആശയം മനസ്സില്‍ വരുമ്പോള്‍ ചില ചോദ്യങ്ങള്‍ക്ക് സമാധാനം കൂടി കണ്ടെത്തണം എങ്കില്‍ മാത്രമേ ചിലവ് കുറഞ്ഞതും ഈടുറ്റതുമായ വീടിന്‍റെ നിര്‍മ്മാണം സാധ്യമാകൂ .
5, എന്ത്നാണ് ഇപ്പോള്‍ നാം വീട് പണിയാന്‍ ആഗ്രഹിച്ചത് ?.വീടിന്‍റെ പ്രാഥമികമായ കര്‍ത്തവ്യമായ താമസമോ അതോ സ്റ്റാറ്റസ് സിമ്പല്‍ എന്ന നിലയ്ക്കോ?.ഈ വിവരണങ്ങള്‍ക്ക് യുക്തമായ മറുപടി ഉണ്ടെങ്കില്‍ മാത്രമേ ചിലവിന്‍റെ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകൂ.
6, വന്‍ തുകയും ,സമയവും ചിലവഴിച്ച് ഒരു വീട് നിര്‍മ്മിക്കുന്നത് ആശാസ്യമാണോ ?.അല്ല എന്നതാണ് സത്യം .
7, കുറഞ്ഞ ചിലവില്‍ വാസയോഗ്യമായതും ,സ്റ്റൈലിഷ് ആയതുമായ വീടുണ്ടാക്കാനാണ് ശ്രമിക്കേണ്ടത്,
8, ആര്‍ഭാടത്തെക്കാള്‍ പ്രായോഗികക്ഷമതയ്ക്കും മിതവ്യയത്തിനും മുന്‍തൂക്കം നല്‍കി വേണം വീടുവയ്ക്കാന്‍.
9, എത്ര ആര്‍ഭാടപൂര്‍വ്വം പണിതാലും കുറച്ചുകഴിഞ്ഞാല്‍ അത് നമുക്ക് ആസ്വദിക്കാനാകാതെ വരുന്നു.
10, പണ്ടൊക്കെ ഒരു വീട് വച്ചാല്‍ രണ്ടോ മൂന്നോ തലമുറ അതില്‍ താമസിക്കും.ക്രമേണ വീടിന്‍റെ ആയുസ്സും കുറഞ്ഞുതുടങ്ങി
.വെറും മുപ്പത് വര്ഷം പഴക്കമുള്ള വീടുകള്‍ പോലും പുതു തലമുറ പൊളിച്ചുപണിയുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുവരുന്നത്.
11,തലമുറകള്‍ ഈടുനില്‍ക്കുന്ന വീടുകള്‍ ഇന്നിപ്പോള്‍ ആര്‍ക്കും ആവശ്യമില്ല എന്നാണ് പൊതുവേ കണ്ടു വരുന്നത്.
12, ഇടത്തരക്കാര്‍ പണിയുന്ന വീടുകളില്‍ പോലും എയര്‍ കണ്ടീഷണര്‍ ഫിറ്റ് ചെയ്യാനുള്ള പ്രൊവിഷന്‍ ഇടുന്ന ഇക്കാലത്ത് കുറഞ്ഞ ചിലവില്‍ പരിസ്ഥിതിക്ക് ഇണങ്ങുന്ന വിധത്തില്‍ എത്ര വേനല്‍ക്കാലത്ത് പോലും എയര്‍ കണ്ടിഷ്ണറിന്റെ ആവശ്യമില്ലാതെ തന്നെ കുളിര്‍മ്മ നില നിറുത്തുന്ന വീടുകളാണ് ഞാന്‍ ഡിസൈന്‍ ചെയ്യുന്നതും നിര്‍മ്മിച്ച്
നല്‍കുന്നതും.
അതും പാരമ്പര്യ ത്തനിമയോടും ,വാസ്തുവിനനുസരണമായും ,കുറഞ്ഞ ബഡ്ജറ്റിലും .
നല്‍കുന്നതും.
അതും പാരമ്പര്യ ത്തനിമയോടും ,വാസ്തുവിനനുസരണമായും ,കുറഞ്ഞ ബഡ്ജറ്റിലും .
13, ഞാന്‍ ഡിസൈന്‍ ചെയ്തു നിര്‍മ്മാണ മേല്‍നോട്ടം നടത്തി കൈമാറിയ ഒരു ലോ കോസ്റ്റ് വീടിന്‍റെ വിവിധ നിര്‍മ്മാണ ഘട്ടങ്ങള്‍ ശ്രദ്ദിക്കൂ
No comments:
Post a Comment